ഒഐസിസി കുവൈറ്റിന്റെ ആദ്യ ചാര്‍ട്ടര്‍ വിമാനം ജൂൺ 12ന്

  • 07/06/2020

കുവൈറ്റ് സിറ്റി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (OICC) കുവൈറ്റ് നാഷണല്‍ കമ്മിറ്റിയും ബദൂര്‍ ട്രാവല്‍സുമായി സഹകരിച്ചുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം 12-ാം തീയതി കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, വിസാ കാലാവധി തീര്‍ന്നവര്‍, ഉപരിപഠനത്തിനായി പോകുന്ന കുട്ടികള്‍ ഉള്‍പ്പെടെ 166 പേരായിരിക്കും വിമാനത്തില്‍ യാത്ര ചെയ്യുന്നത്. ജെസീറ എയര്‍വേയ്‌സ് വിമാനമാണ് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, ജനറല്‍ സെക്രട്ടറി ബിനു ചെമ്പാലയം എന്നിവര്‍ അറിയിച്ചു.

Related News