ബ്രിട്ടനിൽ നിന്ന് വരുന്നവർക്ക് പ്രത്യേക ക്വാ​റ​ന്റൈ​ൻ ഹോ​ട്ട​ലു​ക​ൾ സജ്ജമാക്കി ഖത്തർ

  • 24/12/2020


ബ്രിട്ടനിൽ നിന്ന് വരുന്നവർക്ക് പ്രത്യേക ക്വാ​റ​ന്റൈ​ൻ ഹോ​ട്ട​ലു​ക​ൾ സജ്ജമാക്കി ഖത്തർ. ജനിതക  മാറ്റമുളള വൈറസിനെ കണ്ടെത്തിയതിന് പിന്നാലെ പല രാജ്യങ്ങളും ബ്രിട്ടനിൽ നിന്നുളള വിമാന സർവ്വീസുകൾ നിർത്തിവച്ചിരുന്നു. എന്നാൽ തികച്ചും മാതൃകാപരമായ  നടപടികളുമായി മുന്നോട്ട് പോകുകയാണ് ഖത്തർ.   ബ്രി​ട്ട​നി​ൽ​ നി​ന്ന്​ വ​രു​ന്ന​വ​ർ​ക്കാ​യി ര​ണ്ട്​ പ്രത്യേക ഹോ​ട്ട​ലു​ക​ളാ​ണ്​ ക്വാ​റ​ന്റൈ​ൻ​ സൗകര്യത്തിനു വേണ്ടി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ അധികൃതർ അ​റി​യി​ച്ചു.
ഇ​ന്റർ കോ​ണ്ടി​ന​ന്റ​ൽ ദോ​ഹ ഹോ​ട്ട​ൽ,  മെ​ർ​ക്കു​റെ ഗ്രാ​ൻ​ഡ്​​ ദോ​ഹ എ​ന്നീ ഹോ​ട്ട​ലു​ക​ളിലാണ് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. രാ​ജ്യ​ത്തേ​ക്ക്​ വ​രു​ന്ന​വ​ർ ക്വാ​റ​ന്റൈ​ൻ ഹോ​ട്ട​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്​ ഡി​സ്​​ക​വ​ർ ഖ​ത്ത​ർ പോ​ർ​ട്ട​ലി​ലൂ​ടെ​യാ​ണ്. ഈ ​ര​ണ്ട്​ ഹോ​ട്ട​ലു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലാ​ണ്​ ബ്രി​ട്ട​നി​ൽ ​നി​ന്ന്​ വ​രു​ന്ന​വ​ർ ക്വാ​റന്റൈ​നി​ൽ ക​ഴി​യേ​ണ്ട​തെ​ന്ന്​ ഡി​സ്​​ക​വ​ർ ഖ​ത്ത​ർ വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചു. ​

Related News