ഖത്തർ- ഈജിപ്ത് വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു

  • 05/01/2021


ഖത്തറിനും ഈജിപ്തിനുമിടയില്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു.  ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരെയുളള ഉപരോധം അവസാനിച്ചതോടെയാണ് പുതിയ നീക്കം.  കെയ്‌റോ-ദോഹ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ അല്‍സിസി തയ്യാറായെന്നാണ് റിപ്പോർട്ട്. ഖത്തറിനെതിരെ ചുമത്തിയ വ്യോമ നിയന്ത്രണങ്ങള്‍ നീക്കാന്‍ തയ്യാറാണെന്ന് ഈജിപ്ത് സൗദി അറേബ്യയെയും അമേരിക്കയെയും അറിയിച്ചു. 2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയിലാണ് ഈജിപ്ത് ദോഹയിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കിയത്. മാത്രമല്ല, ഖത്തറിലെ വിമാനങ്ങള്‍ക്ക് ഈജിപ്തിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

Related News