ചരിത്ര നിമിഷം: ഖത്തർ അമീർ സൗദിയിൽ

  • 05/01/2021


കഴിഞ്ഞ മൂന്നര വര്‍ഷമായി ഉപരോധത്തെ തുടര്‍ന്ന്  അടഞ്ഞുകിടക്കുകയായിരുന്ന ഖത്തര്‍-സൗദി അിര്‍ത്തികള്‍ തുറന്നതിന്  പിന്നാലെ ജി.സി.സിയുടെ 41-ാമത് ഉച്ചകോടിക്കായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദി അറേബ്യയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ അമീറിനെ ആലിംഗനം ചെയ്താണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചത്.പ്രതിനിധി സംഘത്തോടൊപ്പമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കര-വ്യോമ-സമുദ്രാര്‍ത്തികള്‍ തുറന്നത്. അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് അഹ്മദ് അല്‍ സബാഹാണ് പ്രഖ്യാപിച്ചത്.

Related News