മൂന്നര വർഷത്തിന് ശേഷം ആദ്യമായി ഖത്തര്‍ എയര്‍വേസിന്റെ വിമാനം സൗദി വ്യോമ പാതയിലൂടെ പറന്നു

  • 08/01/2021



നീണ്ട മൂന്നര വർഷത്തെ  ഉപരോധം അവസാനിച്ച പശ്ചാത്തലത്തിൽ  ആദ്യമായി ഖത്തര്‍ എയര്‍വേസിന്റെ വിമാനം സൗദി അറേബ്യയുടെ വ്യോമ പാതയിലൂടെ സർവ്വീസ് നടത്തി.  സൗദിക്ക് വ്യോമ പാതയിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബര്‍ഗിലേക്കാണ് ആദ്യ സർവ്വീസ് നടത്തിയത്.  തങ്ങളുടെ നിരവധി വിമാനങ്ങള്‍ സൗദി വ്യോമപാതയിലൂടെ വഴിതിരിച്ചുവിടുമെന്നും അതിനുള്ള ഷെഡ്യൂളുകള്‍ പൂര്‍ത്തിയായെന്നും ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വീറ്റ് ചെയ്തു. 2017 ജൂണില്‍ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി സൗഹൃദം അവസാനിപ്പിച്ച ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദിയിലെ അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്.

Related News