ഇന്ധന വിലയിൽ വർദ്ധനവ്; ഖത്തറിൽ ഫെബ്രുവരി വരിയിലെ വില പ്രഖ്യാപിച്ചു

  • 31/01/2021



ദോഹ: ഖത്തറിൽ ഇന്ധനവില കൂടി. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.45 ഖത്തര്‍ റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.50 ഖത്തര്‍ റിയാലുമാണ് പുതുക്കിയ വില. ജനുവരി മാസത്തേക്കാള്‍ 15 ദിര്‍ഹം കൂടുതലാണ് ഫെബ്രുവരിയിലെ ഇന്ധന വില. ഡീസലിനും ജനുവരിയിലെതിനെക്കാള്‍ 15 ദിര്‍ഹം വില വര്‍ധിച്ചിട്ടുണ്ട്. ഡീസലിന് 1.45 ഖത്തര്‍ റിയാലാണ് നല്‍കേണ്ടി വരിക.
ഫെബ്രുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.

2017 സെപ്റ്റംബര്‍ മുതലാണ് എല്ലാ മാസവും പെട്രോളിയം വില പ്രഖ്യാപിക്കാന്‍ തുടങ്ങിയത്.  

 

Related News