മോചനത്തിനായി താനോ ബന്ധുക്കളോ പണം നൽകിയിട്ടില്ല; എങ്ങനെയാണ് മോചിപ്പിച്ചെതന്നും അറിയില്ല: ഖത്തറിലെ വ്യവസായി

  • 16/02/2021

ദോഹ : കഴിഞ്ഞ ശനിയാഴ്ച പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്നു പേരാണെന്ന് സംശയം. ഖത്തറിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടു പോയത്. എന്നാൽ മോചനത്തിനായി താനോ ബന്ധുക്കളോ പണം നൽകിയിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. എങ്ങനെയാണ് തന്നെ മോചിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കയ്യും കണ്ണും കെട്ടി വാഹനത്തിലാണ് തന്നെ കൊണ്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിനായി പോകുന്നതിനിടെ മുടവന്തേരിയിൽ വെച്ച് സ്‌കൂട്ടറിൽ നിന്ന് ബലമായി പിടിച്ചിറക്കി ഒരു സംഘം അഹമ്മദിനെ കാറിൽ കയറ്റി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ഏതാണ്ട് അറുപത് ലക്ഷം രൂപയാണ് സംഘം മോചനത്തിനായി ആവശ്യപ്പെട്ടത്. ഖത്തറിലെ സൾഫർ കെമിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അഹമ്മദിനെ ബിസിനസ് സംബന്ധമായ ചില തർക്കങ്ങൾ തുടർന്നാണ് സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏതാനും  പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related News