ക്വാറന്റൈൻ ഹോട്ടലുകൾ ആവശ്യത്തിന് ലഭിക്കാനില്ല; നാട്ടിൽ നിന്നും ഖത്തറിലേക്ക് തിരിച്ചുവരാനൊരുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ

  • 22/02/2021

ദോഹ: നാട്ടിൽ നിന്നും തിരിച്ചുവരാൻ കഴിയാതെ നിരവധി മലയാളികൾ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ട്. ദോഹയിൽ ക്വാറന്റൈൻ ഹോട്ടലുകൾ ആവശ്യത്തിന് ലഭിക്കാനില്ലാത്തതും ഉയർന്ന നിരക്കുമാണ് പ്രധാന കാരണമായി അവർ ചൂണ്ടി കാണിക്കുന്നത്. 

കഴിഞ്ഞ രണ്ടാഴ്ചയായി ഹോട്ടൽ ബുക്കിങ്ങിനു ശ്രമിക്കുന്ന പലർക്കും ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായുള്ള സന്ദേശമാണ് ഡിസ്കവർ ഖത്തറിൽ നിന്ന് ലഭിക്കുന്നത്. ഇതേതുടർന്ന് ഖത്തർ പോർട്ടലിൽ നിന്ന് ലഭിച്ച എൻട്രി പെർമിറ്റിന്റെ കാലാവധി നീട്ടേണ്ട അവസ്ഥയിലാണ് പലരും.

ദോഹയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പലർക്കും പല ദിവസങ്ങളിലും ഹോട്ടൽ ബുക്കിംഗ് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഇതിനു പുറമെ ഹോട്ടൽ ബുക്കിങ്ങിന് ഉയർന്ന നിരക്കും നൽകേണ്ടി വരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് 2000 രൂപക്ക്  ലഭിച്ചിരുന്ന ഹോട്ടൽ മുറികൾക്ക്  ഇപ്പോൾ ഏകദേശം 3,500 റിയാൽ ആണ് ഒരാഴ്ചത്തേക്കുള്ള നിരക്ക്.ഈ തുക നൽകിയാലും മുറികൾ ലഭിക്കാനല്ലതാ അവസ്ഥയാണ്.

ഇതേതുടർന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പരാതിയുമായി എത്തിയത്.ആവശ്യമായ ഹോട്ടൽ മുറികൾ ലഭ്യമാക്കുന്നതിന് കൂടുതൽ ഹോട്ടലുകളിൽ കൊറന്റൈൻ സൗകര്യം ഒരുക്കണമെന്നാണ് പലരുടെയും ആവശ്യം. അതേസയമം രാജ്യത്തു കോവിഡ് കേസുകൾ വർധിച്ചത് മൂലവും ഹോട്ടൽ ബുക്കിംഗ് പ്രശ്നങ്ങളും കാരണം നിരവധി പ്രവാസികൾ യാത്ര മാറ്റിവെച്ചിട്ടുണ്ട്.

Related News