വേ​ലി​യേറ്റം; ഖത്തറിലെ ശൈ​ത്യ​കാ​ല ക്യാ​മ്പു​ക​ക​ളി​ൽ വെ​ള്ളം ക​യ​റി

  • 17/03/2021

ദോ​ഹ: വേ​ലി​യേറ്റം സംഭവിച്ചതിനെ തുടർന്ന് ഖോ​ർ അ​ൽ ഉ​ദെ​യ്​​ദ്​ പ്ര​ദേ​ശ​ത്തെ ചി​ല ശൈ​ത്യ​കാ​ല ക്യാ​മ്പു​ക​ക​ളി​ൽ വെ​ള്ളം ക​യ​റി. ഇതേ തുടർന്ന് വാ​ഹ​ന​ങ്ങ​ൾക്ക് നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം. ഈ പ്രത്യേക ​സാ​ഹ​ച​ര്യ​ത്തി​ൽ ക്യാ​മ്പ​ർമാ​രും സ​ന്ദ​ർശ​ക​രും സു​ര​ക്ഷ​യും സു​ര​ക്ഷാ ച​ട്ട​ങ്ങ​ളും ക​ർശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ സീ​ലൈ​ൻ യൂ​നി​റ്റി​ലെ പ്ര​കൃ​തി സം​ര​ക്ഷ​ണ വ​കു​പ്പി​ലെ അ​ലി ഗാ​നിം അ​ൽ ഹ​മീ​ദി അറിയിച്ചു .

ഖോ​ർ അ​ൽ ഉ​ദെ​യ്ദി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ചി​ല ക്യാമ്പ​ർമാ​ർ ഖ​ത്ത​ർ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തിന്റെ മു​ന്ന​റി​യി​പ്പു​ക​ൾ അവഗണിച്ചിരുന്നു . വേ​ലി​യേ​റ്റം ക​ട​ലി​നു സ​മീ​പ​ത്തെ ക്യാ​മ്പു​ക​ളെ​യും കാ​റു​ക​ൾ, സൈ​ക്കി​ൾ, പോ​ർട്ട​കാ​ബി​നു​ക​ൾ എ​ന്നി​വ​യെ​യും ബാ​ധി​ച്ചു.

ക​ട​ൽ വെ​ള്ളം 700 മീ​റ്റ​റോ​ളം ക​ര​യി​ലെ​ത്തി​യ​തോ​ടെ ചി​ല വാ​ഹ​ന​ങ്ങ​ൾ മു​ങ്ങു​ക​യും സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ കഴിഞ്ഞതുമില്ല. ക​ട​ലി​നു സ​മീ​പ​ത്തെ ചി​ല ക്യാ​മ്പു​​ക​ൾക്ക് ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്​​ട​മാ​ണ് സം​ഭ​വി​ച്ച​ത്. ഖോ​ർ അ​ൽ ഉ​ദെ​യ്​​ദി​ലും സീ​ലൈ​നി​ലും ഇ​ക്കാ​ല​യ​ള​വി​ൽ സ​ന്ദ​ർശ​ക​രു​ടെ എ​ണ്ണം കൂടിയിട്ടുണ്ട് .

സ്ഥ​ല​പ​രി​ച​യം കു​റ​വാ​ണെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾക്ക് കാ​ര​ണ​മാ​കും. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും സ്ഥി​തി​ഗ​തി​ക​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മാ​യി പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​ട്രോ​ളി​ങ്​ ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related News