ഖത്തറിൽ ശക്തമായ കാറ്റടിക്കാൻ സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം

  • 19/03/2021



ഖത്തറിൽ ഇന്ന്ശക്തമായ കാറ്റടിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രഭാത വേളകളിൽ നേരിയ തോതിൽ പൊടിക്കാറ്റ് അനുഭവപ്പെടുകയും പിന്നീട് അന്തരീക്ഷത്തിൽ പൊടിക്കാറ്റ് ശക്തമാവാനും സാധ്യത കാണുന്നുണ്ടെന്നും പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

കടലിൽ അസാധാരണമായ തോതിൽ ശക്തമായ തിരമാലകൾ ഉയർന്നു പൊങ്ങാനും സാധ്യതയുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പുറത്തിറങ്ങുമ്ബോൾ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Related News