എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കി ഖത്തർ

  • 21/03/2021

ദോഹ: ഖത്തറില്‍ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തില്‍. മാര്‍ച്ച് 20 മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. 2020ലെ 17-ാം നമ്പര്‍ നിയമമാണിത്.

ഈ നിയമം അനുസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും 1,000 റിയാല്‍(19,896 ഇന്ത്യന്‍ രൂപ) മിനിമം വേതനം നല്‍കണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നല്‍കുന്നില്ലെങ്കില്‍ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവന്‍സായി 300 റിയാലും അധികം നല്‍കാനും നിയമത്തില്‍ വ്യക്തമാക്കുന്നു. 

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞതോടെയാണ് ഞായറാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതെന്ന് തൊഴില്‍ സാമൂഹിക ഭരണകാര്യമന്ത്രാലയം അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ ഈ നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍.

Related News