ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനി; ഖത്തർ എയർവേയ്‌സിന് അംഗീകാരം

  • 28/03/2021

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട് ഖത്തർ എയർവേയ്‌സ്. ആഗോള വിമാനയാത്രാ ഡാറ്റാ ദാതാക്കളായ ഒഎജിയുടെ ഡാറ്റയിൽ 'അവയ്‌ലബിൾ സീറ്റ് കിലോമീറ്റേഴ്‌സ്'(എഎസ്‌കെ) അടിസ്ഥാനമാക്കിയാണ് ഖത്തർ എയർവേയ്‌സിന് ഈ അംഗീകാരം ലഭിച്ചത്.

130ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ ആയിരത്തിലധികം വിമാന സർവീസുകളാണ് ഖത്തർ എയർവേയ്‌സ് നടത്തി വരുന്നത്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നതും ഖത്തർ എയർവേയ്‌സാണ്. മറ്റ് വിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാർക്ക് കൂടുതൽ ആഗോള കണക്ടിവിറ്റിയാണ് ഖത്തർ എയർവേസ് നൽകുന്നത്. 

2021 മാർച്ചിൽ 260 കോടിയായിരുന്നു ഖത്തർ എയർവേയ്‌സിന്റെ 'അവയ്‌ലബിൾ സീറ്റ് കിലോമീറ്റേഴ്‌സ്'. അന്രാഷ്ട്ര എയർ ട്രാൻസ്‌പോർട്ട് റേറ്റിങ് ഓർഗനൈസേഷനായ സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കൊവിഡ് എയർലൈൻ സേഫ്റ്റി റേറ്റിങ് ലഭിച്ച ലോകത്തിലെ ആദ്യ വിമാന കമ്പനിയ കൂടിയാണ് ഖത്തർ എയർവേയ്‌സ്.

Related News