കോവിഡ് വ്യാപനം: ഖത്തറിൽ ഞായറാഴ്ച മുതൽ എല്ലാ സ്‌കൂളുകളിലും ഓൺലൈൻ ക്ലാസുകൾ മാത്രം

  • 02/04/2021



ദോഹ: ഖത്തറിൽ ഞായറാഴ്ച മുതൽ എല്ലാ സ്‌കൂളുകളിലും ഓൺലൈൻ ക്ലാസുകൾ മാത്രം. കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്നും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കൂടി പരിഗണിച്ചാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഞായറാഴ്ച മുതൽ സ്‌കൂളുകളിൽ ഓൺലൈൻ വഴിയാണ് പഠനമെങ്കിലും അധ്യാപകർ സ്‌കൂളുകളിൽ ഹാജരാകണം.ഓൺലൈൻ പഠനം ആണെങ്കിലും വിദ്യാർത്ഥികളുടെ ഹാജർ നില രേഖപ്പെടുത്തും. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഫൈനൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ സ്‌കൂളുകളിൽ നേരിട്ടെത്തണം. 

സുരക്ഷാ നടപടികളും ഒരുക്കങ്ങളും ഉൾപ്പടെയുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തിന്റെ ആരംഭത്തിലും ഖത്തറിലെ സ്‌കൂളുകളിൽ ഓൺലൈൻ പഠനം മാത്രമാക്കിയിരുന്നു.

Related News