ഖത്തറിലെ അൽ വക്ര ആശുപത്രി ഇനി മുതൽ കൊവിഡ് ചികിത്സാ കേന്ദ്രം

  • 02/04/2021



ദോഹ: ഖത്തറിലെ അൽ വക്ര ആശുപത്രി ഇനി മുതൽ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ ആശുപത്രികൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

അൽ വക്ര ആശുപത്രിയിലെ എമർജൻസി വകുപ്പ് ഇന്ന് അർധരാത്രി മുതൽ അടയ്ക്കും. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി രാവിലെ ഏഴു മണി മുതൽ വൈകിട്ട് മൂന്ന് വരെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ 16000 എന്ന സർവീസ് നമ്പരിൽ ബന്ധപ്പെടാം. എച്ച് എം സിയുടെ മറ്റ് കേന്ദ്രങ്ങളെയും സമീപിക്കാം. 

ജീവന് ഭീഷണി നേരിടുന്ന അടിയന്തര കേസുകളിൽ 999ൽ വിളിക്കുക. ജീവന് ഭീഷണി നേരിടുന്ന കേസുകളിൽ, ദോഹ ഹമദ് ജനറൽ ആശുപത്രിയിലെ ട്രോമ, അടിയന്തര വിഭാഗങ്ങൾ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കും. അതുപോലെ തന്നെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന് കീഴിലുള്ള എട്ട് അടിയന്തര ചികിത്സാ കേന്ദ്രങ്ങളും സന്ദർശിക്കാമെന്ന് അധികൃതർ അറിയിച്ചു.

Related News