കൊറോണ വ്യാപനം രൂക്ഷം; ഉന്നത തല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

  • 04/04/2021



ന്യൂ ഡെൽഹി: രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. കൊറോണ അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ ഡ്രൈവ്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് യോഗം.

ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് ഇന്നലെ 93,249 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. സപ്തംബറിന് ശേഷമുള്ളഏറ്റവും വലിയ പ്രതി ദിന വർധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 513 പേർ വൈറസ് ബാധ മൂലം മരിച്ചു.
 
രാജ്യത്ത്‌ ഇതുവരെ 1,24,85,509 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,16,29,289 പേർ രോഗമുക്തി നേടി. 6,91,597 പേരാണ് ചികിത്സയിലുള്ളത്. കൊറോണ ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 1,64,623 ആയി. ഇന്നലെ 7,59,79,651 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related News