ഉക്രയിൻ പ്രസിഡന്റുമായി ഖത്തർ അമീർ നാളെ കൂടിക്കാഴ്ച നടത്തും

  • 04/04/2021


ഉഭയകക്ഷി ബന്ധം ചർച്ച ചെയ്യുന്നതിനായി ഉക്രയിൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയുമായി ഖത്തർ അമീർ നാളെ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളെയും പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ, പൊതുവായ ആശങ്കകൾ എന്നിവയെ കുറിച്ചും ചർച്ച ചെയ്യും.

കൂടിക്കാഴ്ചയുടെ ഭാഗമായി ഇന്ന് വൈകുന്നേരം ഉക്രയിൻ പ്രസിഡന്റ് ദോഹയിലെത്തി. ഇരുരാജ്യങ്ങളും തമ്മിൽ കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാനും സാധ്യതയുണ്ട്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെയും സംഘത്തെയും സാംസ്‌കാരിക-കായിക മന്ത്രിയും ഖത്തർ സ്റ്റേറ്റ് അംബാസിഡറും ചേർന്ന് സ്വാഗതം ചെയ്തു.

Related News