ഖത്തറിൽ വാക്‌സിനെടുക്കാൻ ഹെൽത്ത് കാർഡ് നിർബന്ധമില്ല

  • 07/04/2021

ദോഹ: ഖത്തറിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഹെൽത്ത് കാർഡ് നിർബന്ധമില്ല എന്ന അറിയിപ്പുമായി ആരോഗ്യമന്ത്രാലയം. വാക്സിൻ സ്വീകരിക്കാൻ ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന നിർബന്ധന വച്ചിട്ടില്ലെന്ന് മന്ത്രാലയം ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. വാക്സിനെടുക്കാനായി വിതരണ കേന്ദ്രത്തിലെത്തുന്നവർ സാധുവായ ഖത്തർ ഐഡി കൈയിൽ കരുതണം. ഇഹ്തിറാസ് ആപ്പിൽ കൊവിഡ് ബാധിതരോ ക്വാറന്റൈനിൽ കഴിയുന്നവരോ അല്ലെന്ന് തെളിയിക്കുന്ന പച്ച സ്റ്റാറ്റസ് ഉണ്ടായിരിക്കുകയും വേണം.

വാക്സിനേഷൻ സംബന്ധിച്ചുള്ള ചോദ്യോത്തരത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഹമദ് മെഡിക്കൽ കോർപറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഹെൽത്ത് കാർഡ് എടുക്കാത്തവർ എത്രയും വേഗം അതിനായി അപേക്ഷ നൽകണമെന്നും ഭാവിയിൽ ആരോഗ്യ സേവനങ്ങൾക്ക് അത് നിർബന്ധമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെയുള്ള സേവനങ്ങൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് നേരത്തേ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

Related News