ഖത്തറിൽ ഇന്നു മുതൽ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

  • 10/04/2021

ഖത്തറിൽ ശനിയാഴ്ച്ച മുതൽ പകൽ ദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്നും രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസുമായിരിക്കും.

തെക്കു കിഴക്കൻ ദിശയിൽനിന്നും തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് 5-15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. 18 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കാനിടയുണ്ട്.

കടലിൽ 15 നോട്ടിക്കൽ മൈൽ വേഗത്തിലായിരിക്കും കാറ്റടിക്കുക. ഇന്ന് തെക്കു കിഴക്കൻ ദിശയിൽ 20 നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ട്.

Related News