കൊറോണ വ്യാപനം: കേരളത്തിലേക്ക് വരുന്നവർ ചെയ്യേണ്ട കാര്യങ്ങളിവയൊക്കെ

  • 17/04/2021

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കൊറോണ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണ്ടതുണ്ട്.

ഇതിനായി റവന്യൂ വകുപ്പിന്റെ കൊറോണ ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in വെബ്സൈറ്റ് സന്ദര്ശിക്കുക. ഏറ്റവും മുകളിൽ കാണുന്ന Citizen ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന Visitor’s entry ഓപ്ഷനിൽ നിന്നും Domestic entry തെരഞ്ഞെടുക്കണം.

ട്രെയിനിലോ ഫ്ലൈറ്റിലോ വരുന്നവർ പുതുതായി രെജിസ്റ്റർ ചെയ്യുന്നതിന് പേജിൽ താഴെ കാണുന്ന new registration ക്ലിക്ക് ചെയ്തു Covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി വേരിഫൈ ചെയ്യണം.

NORKA Registration ID ഇല്ലാത്ത റോഡ് മാർഗ്ഗം വരുന്നവരും new registration ചെയ്യണ്ടതുണ്ട്. സ്‌ക്രീനിൽ വരുന്ന കാപ്ച്ച കോഡ് കൂടി എന്റർ ചെയ്ത് കഴിയുമ്പോൾ അൽപസമയത്തിനകം നൽകിയ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി നമ്പർ വരും. ഒ.ടി.പി എന്റർ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.

വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐ.ഡി നമ്പർ ഉൾപ്പടെ ആവശ്യമായ വിവരങ്ങൾ നൽകുക. ശേഷം നൽകിയ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാവും.

രജിസ്ട്രേഷൻ ചെയ്ത മൊബൈൽ നമ്പറിലേക്ക് രജിസട്രേഷൻ വിവരങ്ങൾ ടെക്സ്റ്റ് മെസേജായി വരുന്നതാണ്. മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. യാത്രക്കാർക്ക് കേരളത്തിലേക്ക് വരുമ്പോൾ ചെക്പോസ്റ്റിൽ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാൻ സാധിക്കും.

Related News