ഖത്തറിൽ കൊവിഡ് ചികിത്സയ്ക്ക് പുതിയ മരുന്ന്

  • 17/04/2021

ദോഹ: ഖത്തറിൽ കൊവിഡ് ചികിത്സയ്ക്ക് അടിയന്തിര ഘട്ടങ്ങളിൽ പുതിയ മരുന്ന് പരീക്ഷിക്കുന്നതായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്‌എംസി) കമ്മ്യൂണിക്കബ്ൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.

 'കൊവിഡ്- 19 രോഗികൾക്കായി പുതിയ മരുന്ന് നൽകി തുടങ്ങിയിട്ടുണ്ട്. ഈ മരുന്നിന്റെ ഒരു ഡോസ് മാത്രമാണ് രോഗബാധിതർക്ക് നൽകുന്നത്. ഇത് ഞരമ്ബിലേക്ക് നേരെ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്'- എച്ച്‌എംസി ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ഡോ. മുന അൽ മസ്ലമാനി വ്യക്തമാക്കി.

കൃത്യമായ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് മരുന്ന് നൽകുന്നതെന്നും അവർ പറഞ്ഞു. ആരോഗ്യനില തിരിച്ചുപിടിക്കാനാവാത്ത വിധം വഷളാകുമെന്ന് കരുതുന്ന രോഗികൾക്കാണ് ഈ മരുന്ന് നൽകുന്നത്. ശരീരത്തിൽ വൈറസിന്റെ പുനരുൽപാദനം തടയാൻ ഇതുവഴി സാധിക്കും. 

ഇത്തരം രോഗികളെ കൃത്യമായ നിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞ് അവരുടെ ആരോഗ്യനില മോശമാവുന്നതിന് മുമ്ബ് ഈ മരുന്ന് നൽകുകയാണ് ചെയ്യുന്നത്. എന്നാൽ, ഈ മരുന്ന് ഏതാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.

Related News