ഖത്തറിൽ കൊറോണ പ്രതിരോധ നടപടികൾ ലംഘിച്ച 263 പേർക്കെതിരെ നടപടി

  • 21/04/2021

ദോഹ: ഖത്തറിൽ കൊറോണ പ്രതിരോധ നടപടികൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. 263 പേർക്കെതിരെയാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം നടപടിയെടുത്തത്.

പൊതുസ്ഥലങ്ങളിൽ മാസ്‍ക് ധരിക്കാത്തതിനാണ് 256 പേരെ പിടികൂടിയത്. വാഹനത്തിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്ര ചെയ്‍തവർക്കെതിരെയും നടപടിയെടുത്തു. ഒരേ കുടുംബത്തിലെ അംഗങ്ങൾ അല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്കാണ് ഒരു കാറിൽ സഞ്ചരിക്കാൻ അനുമതിയുള്ളത്. 

സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേർക്കെതിരെയും ക്വാറന്റീൻ നിബന്ധന ലംഘിച്ചതിന് ഒരാൾക്കെതിരെയും നടപടിയെടുത്തു. ഇതുവരെയുള്ള പരിശോധനകളിൽ പിടിയിലായ ആയിരക്കണക്കിന് പേർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്തെ കൊറോണ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നിർദേശിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Related News