കൊവിഡ് രോഗമുക്തി നേടിയവർക്ക് ക്വാറന്റൈൻ ഇളവ് നൽകി ഖത്തർ

  • 22/04/2021

കൊവിഡ് രോഗമുക്തി നേടിയവർക്ക് ക്വാറന്റൈൻ ഇളവ് നൽകി ഖത്തർ ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്റെയും നെഗറ്റീവായതിന്റെയും ആശുപത്രി അല്ലെങ്കിൽ ലബോറട്ടറി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

കൂടാതെ പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. രോഗം വന്ന് ഭേദമായവർക്ക് കാര്യമായ ലക്ഷണങ്ങളില്ലെങ്കിൽ പിന്നീട് രോഗികളുമായി സമ്ബർക്കത്തിൽ വന്നാലും ക്വാറന്റൈനിൽ പോകേണ്ടതില്ല. രോഗം വന്ന് മാറിയതിന്റെ ആറ് മാസം വരെ ഈ ഇളവ് ലഭിക്കും.

Related News