ഖത്തറിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം

  • 01/05/2021

ഖത്തറിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വരെ രാജ്യത്തെ പല ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴയും കടലിൽ തിരമാലകൾ ഉയർന്നു പൊങ്ങാനും സാധ്യത കാണുന്നുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണം. ഇന്നത്തെ പകൽ പൊതുവേ ചൂടേറിയതായി അനുഭവപെട്ടു. കാറ്റിന്റെ വേഗത രാജ്യത്ത് അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ പ്രതീക്ഷിക്കപ്പെടുന്നു. ദൂരക്കാഴ്ച പരിധി നാല് മുതൽ എട്ടു കിലോമീറ്റർ വരെ. ദോഹയിൽ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില മുപ്പത്തിയാറു ഡിഗ്രി സെൽഷ്യസ്.

Related News