ഇന്ത്യയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനുള്ള ഡോണെഷൻ ക്യാമ്പയിൻ ആരംഭിക്കാനൊരുങ്ങി കുവൈത്ത്.

  • 11/05/2021

കുവൈത്ത് സിറ്റി: കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനുള്ള സംഭാവനകൾക്കായി ക്യാമ്പയിൻ ആരംഭിക്കാൻ കുവൈത്ത്. മെയ് 18 ചൊവ്വാഴ്ച രാവിലെ 10 ന് അടിയന്തരമായി ക്യാമ്പയിൻ ആരംഭിക്കാനാണ് സാമൂഹിക കാര്യ മന്ത്രാലയം പദ്ധതിയിടുന്നത്.

ചാരിറ്റി ഇൻസ്റ്റിറ്റ്യൂഷനുകളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ സംഭാവനകൾ ശേഖരിക്കാൻ വിദേശകാര്യ മന്ത്രാലയം സാമൂഹിക കാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ നിർദേശം മുന്നോട്ട് വച്ചു. യർമൂക്കിലെ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഹാളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

Related News