കുവൈറ്റിലെ ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകരുടെ ക്ഷേമത്തിനായി എംബസി കാര്യക്ഷമമായി പ്രവർത്തിക്കണം. കെ.സുധാകരൻ എം.പി.

  • 11/05/2020

കുവൈറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകരുടെ ക്ഷേമത്തിനായി കുവൈറ്റിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.

കുവൈറ്റിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും കേരളത്തിൽ നിന്നുള്ളവരാണ്. നിലവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രികളും താല്ക്കാലിക മെഡിക്കൽ സെൻ്ററുകളിലും ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സുമാർക്കും ദൈർഘ്യമേറിയ രീതിയിൽ ആഴ്ചയിൽ ആറും ഏഴും ദിവസങ്ങളിൽ 12 മണിക്കൂർ ഷിഫ്റ്റുകളിലായി കൃത്യമായ വിശ്രമമില്ലാതെ ജോലിചെയ്യുന്നത് മൂലം ഇവരുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

നിലവിൽ പ്രവാസികളായി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ കോവിഡ് പരിശോധനക്ക് രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ മാത്രമേ വിധേയരാക്കാറുള്ളൂ എന്നതാണ് അവസ്ഥ. അതുകൊണ്ട് തന്നെ നിരന്തരമായി പരിശോധന ഇല്ലാത്തത് അനേകം ആരോഗ്യ പ്രവർത്തകർക്ക് നിലവിലെ സാഹചര്യത്തിൽ കോവിഡ് പോസറ്റീവായിട്ടാണ് ഉള്ളത്.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ കണക്കിലെടുത്ത് അവരുടെ ക്ഷേമത്തിനായി കുവൈറ്റിലെ ഇന്ത്യൻ എംബസി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് വിദേശകാര്യമന്ത്രിയോടും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ജീവസാഗറിനോടും കെ.സുധാകരൻ എം.പി
അഭ്യർത്ഥിച്ചു.

Related News