കുവൈത്ത് സിറ്റി: കുവൈത്തിൽ 2 കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 58 ആയി.ആരോഗ്യ മ്രന്താലയം അസി.അണ്ടർ സെക്രട്ടറി ബുധാനിയ അൽ മുദഫും ഔദ്ദ്യോഹിക വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദും വാർത്താസമ്മേളനത്തിലാണ് ഇന്ന് 2 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചത്. നിരീക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്ന 2 പേർ രോഗബാധയിൽ നിന്നും മുക്തമായതായി കണ്ടെത്തിയിട്ടുണ്ടെന്നും അറിയിച്ചു. അണുബാധയേറ്റവർ ഇറാനിൽ നിന്നും തിരിച്ചെത്തിയവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?