കുവൈത്ത് സിറ്റി : കൊറോണ ബാധിച്ച് ചികല്‍സയിലായിരുന്ന സ്വദേശി യുവാവ് പൂര്‍ണ്ണ ആരോഗ്യം വീണ്ടുടുത്തുവെന്നും വൈറസ് വിമുക്തമായതായും ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് വിമുക്തമായ ആദ്യ കേസാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇതുവരെയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 58 കോറോണ വൈറസ് രോഗ ബാധിതരാനുള്ളത്. കൊറോണ വൈറസ് മാറിയത് ആരോഗ്യ മന്ത്രാലയം പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും കൃത്യമായ പരിചരണത്തിലൂടെ വൈറസ് ബാധയെ നമുക്ക് തുരുത്തുവാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി കൊറോണ വൈറസ് രോഗ ബാധിതരെ പരിചരിക്കുന്നതില്‍ ഏറ്റവും സുതാര്യവും ലോക ആരോഗ്യ സംഘടനാ മാന ദണ്ഡങ്ങള്‍ക്കനുസൃതമായി മികവുറ്റ രീതിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും നീരിക്ഷണ കേന്ദ്രത്തിലെ ഭൂരിഭാഗം അണുബാധിരും ആരോഗ്യവാന്മാരായി ഇരിക്കുന്നതെന്നും ആരോഗ്യം മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?