കുവൈത്ത് സിറ്റി: ഇന്ത്യ ,ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ 7 രാജ്യങ്ങളിലേക്കും തിരിച്ചും ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് വിമാന സർവീസുകൾ നിർത്തുന്നതായി കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു. കൊറോണ ബാധിതമായ രാജ്യങ്ങളില്‍ നിന്നും അണുബാധകര്‍ രാജ്യത്തേക്ക് കടക്കുന്നത് തടയുവുനാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. രാജ്യത്ത് താമസിക്കുന്ന പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും പത്ത് മിനിറ്റിനുള്ളിൽ വൈറസ് ബാധ മനസ്സിലാക്കാവുന്ന ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ ദിവസങ്ങക്കുള്ളില്‍ രാജ്യത്ത് എത്തുമെന്നും അധികൃതര്‍ അറിയിച്ചു.തുടര്‍ച്ചയായി രണ്ടാഴ്ച കൊറോണ ബാധിത രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ക്കും താല്‍കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ അടിയന്തിരമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം കൈകൊണ്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?