7 രാജ്യങ്ങളില്നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതിന് നന്ദി പറഞ് കുവൈറ്റ് MP, രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം, മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ പ്രശംസിച്ചു് MP സഫ അൽ ഹാഷിം. സ്പീക്കർ മർസൂഖ് അൽഗാനിം പുതിയതീരുമാനത്തിനായി ശക്തമായ നിലപാടെടുത്തു എന്നും അടുത്തദിവസം ആരോഗ്യമന്ത്രാലയവുമായി കൂടിയാലോചിച്ചു കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചു തീരുമാനങ്ങൾ എടുക്കുമെന്നും MP അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് കൊറോണ വൈറസ് മുക്ത സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിയമം റദ്ധാക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷമായി വിമർശിച്ചു കഴിഞ്ഞ ദിവസം MP രംഗത്ത് എത്തിയിരുന്നു . പിസിആർ പരിശോധന റദ്ദാക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ താൻ നിരസിക്കുന്നുവെന്ന് അവർ പ്രതികരിച്ചു. രാഷ്ട്രീയ ഭീഷണികൾക്ക് വിധേയമായി രാജ്യസുരക്ഷയെ ബലി കഴിക്കരുതെന്നും അവർ പ്രതികരിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?