കുവൈത്ത് സിറ്റി: ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ കുവൈത്ത് താൽകാലികമായി നിർത്തിവെച്ച സവിശേഷ സാഹചര്യത്തിൽ താമസ രേഖ പുതുക്കുവാൻ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. പുതിയ നിർദ്ദേശ പ്രകാരം തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ കമ്പിനികൾക്ക് ഓൺലൈനായി അവരുടെ താമസ രേഖ പുതുക്കുവാൻ സാധിക്കും അതൊടപ്പം വിദേശി തൊഴിലാളിയുടെ കുടുംബ വിസകളും വീട്ടുജോലിക്കാരുടെ റെസിഡൻസി പുതുക്കുവാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു. പുതുതായി അനുവദിച്ച സന്ദർശന വിസകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നതിനാൽ 3 മാസത്തേക്ക് പ്രത്യേക അവധി അനുമതി നൽകിയതായും റെസിഡൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ തലാൽ മറാഫി പ്രസ്താവിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?