സിനിമാ ശാലകളും വിവാഹ ഹാളുകളും താല്‍ക്കാലികമായി അടക്കുന്നു

  • 09/03/2020

കുവൈത്ത് സിറ്റി : രാജ്യത്ത് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സിനിമാ ശാലകളും വിവാഹ ഹാളുകളും താല്‍ക്കാലികമായി അടക്കുവാന്‍ ഉത്തരവിട്ടതായി സര്‍ക്കാര്‍ വക്താവ് താരിഖ് ആല്‍ മുസറമ്മിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോട്ട് ചെയ്തു. സിനിമാ തിയറ്ററുകളിലും പൊതുഇടങ്ങളിലും വരാൻ ആളുകൾ മടിക്കുകയാണ്. പുറത്തിറങ്ങുന്നവരിൽ പലരും മുഖാവരണം ധരിക്കുന്നു. പലരും യാത്രകൾ ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയുകയാണ്. ഭീതി പരത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഊര്‍ജിതമാക്കിയിരിക്കുകയാണ്.നിലവില്‍കുവൈത്തില്‍ 65 ഓളം പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് പുറത്തേക്കുള്ള കര - വിമാന മാര്‍ഗ്ഗങ്ങള്‍ ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയുന്നത് കര്‍ശനമായി രാജ്യം വിലക്കിയിട്ടുണ്ട്. നാട്ടിലേക്ക് പോയ വിദേശി ജീവനക്കാര്‍ക്ക് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ തിരിച്ചുവരാനുമാകുന്നില്ല.വ്യാപാരസ്ഥാപനങ്ങള്‍ തുറന്നാലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ എത്തുന്നത്. അതിനിടെ ആഗോള തലത്തില്‍ കൊറോണ ഭീഷണി ഭീതിദമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നതെന്നും കൊറോണ വൈറസ് സൃഷ്‍ടിക്കുന്ന ആഘാതം എത്രത്തോളമാകുമെന്ന് ഇപ്പോള്‍ കണക്കുകൂട്ടാന്‍ പോലുമാകാത്ത സ്ഥിതിയാണെന്നാണ് സാമ്പത്തിക വിദ‍ഗ്‍ധര്‍ പറയുന്നത്.

Related News