കൊറോണ : മുൻകരുതൽ നടപടിയായി കുവൈറ്റ് മുനിസിപ്പാലിറ്റി അൽ റായിലെ ഫ്രൈഡേ മാർക്കറ്റ് അടച്ചു.

  • 13/03/2020

കുവൈറ്റ്: ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ, തലസ്ഥാന ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്റെ സാന്നിധ്യത്തിൽ ഫ്രൈഡേ മാർക്കറ്റും , അതോടൊപ്പം അനിമൽ ഫീഡ് സ്റ്റോറും അടച്ചു .കൊറോണ വൈറസ് പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് കുവൈറ്റ് മുനിസിപ്പാലിറ്റി അൽ റായിലെ ഫ്രൈഡേ മാർക്കറ്റ് അടച്ചത് , അവധി ദിവസങ്ങളിൽ പ്രവാസികളുടെ വലിയ തിരക്കാണ് ഫ്രൈഡേ മാർക്കറ്റിൽ, വളരെ കുറഞ്ഞ വിലയിൽ ഉപയോഗിച്ചതും പുതിയതുമായ സാധന സാമഗ്രികൾ വാങ്ങിക്കാൻ വലിയൊരു ജനക്കൂട്ടമാണ് ഫ്രൈഡേ മാർകെറ്റിൽ എത്തിച്ചേർന്നിരുന്നത് .

അതോടൊപ്പം COVID-19 പകർച്ചവ്യാധിയും അതിന്റെ വ്യാപനവും ഒഴിവാക്കാൻ മന്ത്രാലയത്തിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാനും കഴിയുന്നത്ര അവരുടെ വീടുകളിൽ തുടരാനും ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

രണ്ട് മാസത്തിനുള്ളിൽ വൈറസ് ലോകമെമ്പാടും പടർന്നിട്ടുണ്ടെന്നും ജീവൻ സംരക്ഷിക്കുന്നതിനും വൈറസിന്റെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾക്കനുസൃതമായി എല്ലായിടത്തും ആരോഗ്യ അധികാരികൾ അവരുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News