കുവൈത്തിൽ ഒരു ഇന്ത്യക്കാരനും 2 ഫിലിപ്പൈൻസ് സ്വദേശികളുമടക്കം 17 പേർക്കുകൂടി കൊറോണ, ഇതോടെ 176 പേർക്ക് കോവിഡ് - 19.

  • 21/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 176 ആയതായി ആരോഗ്യമന്ത്രാലയം. ഒരു ഇന്ത്യൻപൗരനും , ഫിലിപ്പിനോ പൗരത്വമുള്ള രണ്ട് വീട്ടുജോലിക്കാരും, ഒരു ഈജിപ്ഷ്യൻ പൗരനും അടക്കമാണ് ഇന്ന് പതിനേഴു പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അഞ്ച് പേർ പുതിയതായി കൊറോണ മുക്തരായി, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 27 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ഇന്ന് അറിയിച്ചു.

Related News