കർഫ്യൂ - ഇന്നുമുതൽ, വൈകുന്നേരം 5 മണി മുതൽ രാവിലെ 4 മണിവരെ.

  • 22/03/2020

കുവൈറ്റ് : ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസിലെ പ്രത്യേക അലാറം സിസ്റ്റം വഴി രാജ്യത്തെ കർഫ്യൂ സംബന്ധിച്ച് ജനങ്ങളെ അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. കർഫ്യൂ ആരംഭിക്കുമ്പോൾ കൃത്യമായി വൈകുന്നേരം 5 മണിക്ക് അറബിയിലും ഇംഗ്ലീഷിലും അറിയിപ്പും തുടർന്ന് സൈറനും മുഴങ്ങും. വൈകുന്നേരം 5 മണി മുതൽ പുലര്‍ച്ച നാല്  മണിവരെയാണ് കർഫ്യൂ. ഈ സമയത്തു് ആളുകള്‍ സംഘം ചേരുന്നതോ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതോ തടവ് ശിക്ഷയും പിഴക്കും കാരണമാകും. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.കർഫ്യൂ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും പതിനായിരം ദിനാര്‍ പിഴ ശിക്ഷയും നല്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related News