കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾക്കുകൂടി കൊറോണ , ഇതോടെ 189 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

  • 23/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 189 ആയതായി ആരോഗ്യമന്ത്രാലയം. UAE യാത്രയുമായി ബന്ധപ്പെട്ട ഒരു സ്വദേശിയാണ് ഇന്ന് പുതിയതായി റിപ്പോർട്ട് ചെയ്ത കൊറോണ സ്ഥിരീകരിച്ച വ്യക്തി. സൗദി അറേബ്യയിൽ 511, ഖത്തർ 494 , ബഹ്‌റൈൻ 335 , UAE 153, ഒമാൻ 55 എന്നിങ്ങനെയാണ് ജിസിസി രാജ്യങ്ങളിലെ കോവിഡ് - 19 ബാധിതരുടെ വിവിരങ്ങൾ

Related News