ബുധനാഴ്ചമുതൽ കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് വിമാന സർവീസ്

  • 23/03/2020

കുവൈറ്റ് : ഈജിപ്ഷ്യൻ അധികൃതരുടെ അഭ്യർത്ഥനപ്രകാരം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രതിദിന വിമാനം അടുത്ത ബുധനാഴ്ച മുതൽ മാർച്ച് 30 വരെ ദിവസേന ഈജിപ്ത് എയർ സർവീസ് നടത്തുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈജിപ്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക്‌ ദിവസേന ഒരു ഫ്ലൈറ്റ് എന്ന രീതിയിൽ ഒരാഴ്ചത്തേക്ക് പ്രവർത്തനത്തിനുള്ള അനുവാദം ഈജിപ്ത് എയറിന് നൽകിയിട്ടുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കുവൈറ്റ് അധികൃതർ സൂചിപ്പിച്ചു.

Related News