കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രിസഭയുടെ പ്രത്യേക സമ്മേളനം അമീർ ഷെയ്ഖ് സബ അൽ-അഹ്മദ് അൽ-ജാബർ അൽ സബ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രത്യേക നന്ദി പറഞ്ഞ അമീര്‍ ഒരുമിച്ചുള്ള പരിശ്രമത്തിന്റെ ഫലമാണ് പകര്‍ച്ച വ്യാധിയെ ഈ രീതിയില്‍ നിയന്ത്രിക്കുവാന്‍ സാധിച്ചതെന്നും ദൈവത്തിന് നന്ദി പറയുകയാണെന്നും പറഞ്ഞു.രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഘട്ടത്തിൽ പാര്‍ലിമെന്റ് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം , പാര്‍ലിമെന്റ് അംഗങ്ങള്‍, പ്രധാനമന്ത്രിയും മന്ത്രിമാരും, ഗവര്‍മെന്റ് ജീവനക്കാര്‍ തുടങ്ങിയെല്ലാവരും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ പരസ്പര സഹകരണത്തോടെ ഒരേ മനസ്സുമായാണ് കൊറോണക്കെതിരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഏജൻസികളെ പ്രാപ്തരാക്കുന്നതിനു എല്ലാവരും നടത്തിയ ഉദ്യമങ്ങളെ അമീർ പ്രശംസിച്ചു. ഒരുമയും ഐക്യദാർഢ്യവും ത്യാഗവും കൈമുതലാക്കി കുവൈത്ത് ഈ പ്രതിസന്ധിയെ അതിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ദാർ സാൽവയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ പറഞ്ഞു. കൊടും ശത്രുവിനെതിരെയുള്ള നിർണ്ണായക പോരാട്ടമാണ് നാം നടത്തുന്നതി വരുന്നത്.അത് ഏവരുടെയും പോരാട്ടമാണ്. മഹാമേരിക്കെതിരെ പടപൊരുതുവാന്‍ സ്വമേധയാ തയ്യാറായ എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ ജീവനക്കാര്‍ക്കും രാജ്യം എന്നെന്നും കടപ്പെട്ടിരിക്കുവെന്നും ദൈവത്തിന്റെ അനുഗ്രഹം നമുക്ക് ഏവര്‍ക്കും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. രോഗം തടയുന്നതിനു ആരോഗ്യ പ്രവർത്തകർ പുറപ്പെടുവിച്ച മാർഗ്ഗ നിദേശങ്ങൾ എല്ലാവരും പിന്തുടരണം. പല പ്രതിസന്ധികളും അപകടങ്ങളും വെല്ലുവിളികളും അതി ജീവിച്ച ചരിത്രമാണു കുവൈത്തിന്റേത്. ദൈവ സഹായത്താൽ ഈ പ്രതിസന്ധിയും നാം അതിജീവിക്കുക തന്നെ ചെയ്യും. ഇതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണു.ദൈവ സഹായത്താൽ നാം ഇതിലും വിജയിക്കും. ഈ അഗ്നിപരീക്ഷയെ നമ്മൾ മറികടക്കുമെന്ന് പൂർണ വിശ്വാസമുണ്ട്.. നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് നിന്നും ലോകത്തു നിന്നും ഈ മഹാ മാരി തുടച്ചു നീക്കുവാനും ഈ രാജ്യത്തെയും ജനങ്ങളെയും സർവ്വ വിപത്തിൽ നിന്നു കാത്ത് രക്ഷിക്കണമെന്നും സർവ്വശക്തനോട് പ്രാർത്ഥിക്കുന്നുവെന്നും അമീര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?