ആശുപത്രികളിലെ സന്ദർശന സമയം ഉച്ചക്ക് 1 മുതൽ 3 വരെ

  • 23/03/2020

കുവൈത്ത് സിറ്റി : ആശുപത്രികളിലെ സന്ദർശന സമയം പുതുക്കിയതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ: മുസ്തഫ റെദയെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.പുതുക്കിയ സമയം അനുസരിച്ച്, ആശുപത്രികളിലെ പുതിയ സന്ദർശന സമയം ഉച്ചക്ക് 1:00 മുതൽ 3:00 വരെയാണ് നിജപ്പെടുത്തിയിരിക്കുന്നത്. കോവിഡ് -19 ന്റെ വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രോഗികളുടെ സുരക്ഷ ഉയർത്തിപ്പിടിക്കുന്നതിനും കൊറോണ അപകടസാധ്യതകളും കുറയ്ക്കുന്നതിനും ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിനുമാണ് സന്ദര്‍ശന സമയം കുറച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News