കുവൈത്തിൽ ഇന്ന് 9 ഇന്ത്യക്കാർക്കടക്കം 20 പേർക്കുകൂടി കൊറോണ, ഇതോടെ 255 പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു.

  • 29/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ 9 ഇന്ത്യക്കാർക്കടക്കം 20 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു, ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു .
ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ മൂന്ന് ബംഗ്ളാദേശി പൗരന്മാനും 10 സ്വദേശികളും ഉൾപ്പെടുന്നു. മൂന്ന് പേർ പുതിയതായി കൊറോണ മുക്തരായി, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 67 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.

Related News