കുവൈത്തിൽ 24 ഇന്ത്യക്കാരുൾപ്പടെ 28 പേർക്കുകൂടി കൊറോണ, ഇതോടെ 317 പേർക്ക് കോവിഡ് - 19

  • 01/04/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 24 ഇന്ത്യക്കാരും, ഒരു നേപ്പാളി സ്വദേശിയും, 2 ബംഗ്ലാദേശികളുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 7 പേർ പുതിയതായി കൊറോണ മുക്തയായി, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 80 ആയെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.

Related News