ഇ-ലേണിങ് സംവിധാനത്തിന് അനുമതി നല്‍കി കുവൈത്ത് സര്‍ക്കാര്‍

  • 01/04/2020

കുവൈത്ത് സിറ്റി: കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇ ലേണിങ് സംവിധാനത്തിന് അനുമതി നല്‍കിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് അൽ മുസറാം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇ ലേണിങ് സംവിധാനത്തിലൂടെ അക്കാദമിക് വർഷം തുടരുന്നതിന് അനുമതി നല്‍കിയത്. ഏഴ്​മാസത്തോളം രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്​തംഭിക്കുന്നത്​ ഒഴിവാക്കാനാണ്​ ഓൺലൈൻ ക്ലാസുകൾക്ക്​ അനുമതി നല്‍കിയത്. വിദൂരവിദ്യാഭ്യാസത്തിലൂടെ അക്കാദമിക് വർഷം തുടരാൻ അവസരങ്ങൾ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൌദ് അൽ ഹർബിയോട് നിര്‍ദ്ദേശിച്ചതായും താരിഖ് അൽ മുസറാം പറഞ്ഞു. നേരത്തെ ഓൺലൈൻ ക്ലാസുകൾ നടത്താൻ പാടില്ലെന്ന്​ വ്യക്​തമാക്കിയിരുന്ന മന്ത്രാലയം ഉത്തരവ്​ ലംഘിച്ചാൽ ശക്​തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ ​ റദ്ദാക്കിയത്.

Related News