ഉള്ളി പ്രതിസന്ധി, 120 ടൺ യെമൻ സവാള ഇറക്കുമതി ചെയ്തു.

  • 03/04/2020

കുവൈറ്റ് : രാജ്യത്തെ ചുവന്ന ഉള്ളി ക്ഷാമത്തെ തുടർന്ന് 120 ടൺ സവാള യെമനിൽ നിന്ന് ഇറക്കുമതി ചെയ്തു. കോവിഡ് ബാധ ഉള്ളി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെ ബാധിച്ചതിനെ തുടർന്ന് കടുത്ത ക്ഷമമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ചുവന്ന യെമൻ ഉള്ളി സൗദി അറേബ്യ വഴിയാണ് കുവൈത്തിലേക്ക് എത്തിച്ചത്. ഇന്ത്യൻ സവാള ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ദിവസങ്ങൾക്കുള്ളിൽ കുവൈത്തിലേക്ക് എത്തിക്കുമെന്നും, യെമെനിൽ നിന്ന് എത്തിച്ചേർന്ന സവാള രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

Related News