കുവൈത്തിൽ 42 ഇന്ത്യക്കാരുൾപ്പടെ 75 പേർക്കുകൂടി കൊറോണ, ഇതോടെ 417 പേർക്ക് കോവിഡ് - 19

  • 03/04/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 12 സ്വദേശികളും, 42 ഇന്ത്യക്കാരും, ഒരു ഇറക്കി സ്വദേശിയും, 8 ഈജിപ്ഷൻ സ്വദേശികളും ,ഒരു നേപ്പാളി സ്വദേശിയും, ഒരു ഫിലിപ്പിനോ സ്വദേശിയും, 10 ബംഗ്ലാദേശികളുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 417 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഒരാൾ കൂടി പുതിയതായി കൊറോണ മുക്തയായി, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 82 ആയെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.

Related News