കൊറോണ :ക്വോറൻറ്റീൻ ബിൽഡിങ്ങിലെ 900 പ്രവാസികളെ കബദിലേക്കും 23 പേരെ ജാബർ ആശുപത്രിയിലേക്കും മാറ്റി.

  • 03/04/2020

കുവൈറ്റ് : മിർഘാബിലെ ഒരു ക്വോറൻറ്റീൻ ചെയ്ത ലേബർ ക്യാമ്പ് ബിൽഡിങ്ങിലെ പ്രവാസികളായ താമസക്കാരെ കബദിലേക്കു മാറ്റി, ഇവരിൽ രോഗബാധ കണ്ടെത്തിയ 23 പേരെ ജാബിർ ആശുപത്രിയിലേക്കും മാറ്റിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മിർഘാബിലെ ക്വാറന്റൈൻ ചെയ്ത ലേബർ ക്യാമ്പ് ബിൽഡിങ്ങിലെ ഒരു ഇന്ത്യക്കാരൻ മരണമടഞ്ഞു. നെഞ്ച്‌ വേദനയെത്തുടർന്ന് തുടർന്ന് അമീരി ആശുപത്രിയിലേക്ക്‌ കൊണ്ടു പോകും വഴി മരണമടയുകയായിരുന്നു. ഇയാളുടെ മൃതദേഹത്തിൽ നിന്നും ശേഖരിച്ച സ്രവ പരിശോധനയിൽ കൊറോണ വൈറസ്‌ ബാധയേറ്റതായി കണ്ടെത്തിയിട്ടുണ്ട്‌.മരണകാരണം വൈറസ്‌ ബാധ മൂലമാണോ അല്ലെങ്കിൽ ഹൃദയാഘാതമാണോ എന്നതിനു വ്യക്തത വരുത്താൻ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Related News