കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ഇന്ത്യക്കാരൻ മരിച്ചു. കുവൈത്തിലെ ആദ്യത്തെ കൊറോണ മരണം.

  • 04/04/2020

കുവൈത്ത്‌ : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ഇന്ത്യക്കാരൻ മരിച്ചു. കുവൈത്തിലെ ആദ്യത്തെ കൊറോണ മരണമാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കുവൈത്തിലെ പ്രദേശികപത്രം റിപ്പോർട്ട് ചെയ്തു .ഇദ്ദേഹം ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ പുരോഗതി കൈവരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. കുവൈത്തിൽ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടയാൾ താമസിച്ച കെട്ടിടത്തിലെ ഇന്ത്യക്കാരൻ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. മിർഘാബിലെ ക്വാറന്റൈൻ ചെയ്ത ലേബർ ക്യാമ്പ് ബിൽഡിങ്ങിലെ ഒരു ഇന്ത്യക്കാരനാണ് മരിച്ചത് . നെഞ്ച് വേദനയെത്തുടർന്ന് തുടർന്ന് അമീരി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണമടയുകയായിരുന്നു. ഈ കെട്ടിടത്തിലെ ഒരു താമസക്കാരനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് കെട്ടിടം ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൃതദേഹത്തിൽ നിന്നും ശേഖരിച്ച സ്രവ പരിശോധനയിൽ കൊറോണ വൈറസ് ബാധയേറ്റതായി കണ്ടെത്തിയിട്ടുണ്ട്.മരണകാരണം വൈറസ് ബാധ മൂലമാണോ അല്ലെങ്കിൽ ഹൃദയാഘാതമാണോ എന്നതിനു വ്യക്തത വരുത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണു വൈറസ്‌ ബാധയേറ്റ്‌ മറ്റൊരു ഇന്ത്യക്കാരന്റെ മരണവാർത്ത പുറത്ത്‌ വരുന്നത്‌.ഇതോടെ രാജ്യത്തെ ആദ്യ കൊറോണ വൈറസ്‌ മരണമാണു റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

Related News