കുവൈറ്റ് : കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫർവാനിയ പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടം ക്വാറന്റൈൻ ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. താമസക്കാരോ മറ്റു ആളുകളോ കെട്ടിടത്തിൽ നിന്ന് പുറത്തുകടക്കുന്നതിനോ പ്രവേശിക്കുന്നതിനോ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് 150 വിദേശ തൊഴിലാളികൾ താമസിക്കുന്ന സാൽമിയ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടം കഴിഞ്ഞയാഴ്ച ക്വാറന്റൈൻ ചെയ്തിരുന്നു. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ദസ്മാനിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽനിന്നും 587വിദേശി തൊഴിലാളികളെയും നിരീക്ഷണത്തിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച ജലീബിലെ ഒരു ബിൽഡിങ്ങിൽ നടത്തിയ പരിശോധനയിൽ 25 ഏഷ്യക്കാരിൽ നിന്നുള്ള സാമ്പിളുകൾ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിൽഡിങ് ക്വാറന്റൈൻ ചെയ്തിരുന്നു. അതേസമയം, മഹബൗലയിലെ ഒരു കെട്ടിടത്തിൽ 27 കേസുകൾ നിരീക്ഷണത്തിലായിരുന്നു അതിൽ ഒൻപത് പേരെ ക്വാറന്റൈൻ ചയ്തു.
പ്രവാസികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളും കെട്ടിടങ്ങളും രോഗവ്യാപനത്തിന് കൂടുതൽ കാരണമായി മാറുന്നുണ്ട്. രോഗവ്യാപനം ഉണ്ടായെന്നു സംശയിക്കുന്ന കെട്ടിടങ്ങൾ അധികൃതർ നിരീക്ഷണത്തിലാക്കുകയാണ്. പ്രവാസി തൊഴിലാളികളിൽ വൈറസ് ബാധ ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സംഘങ്ങൾ കെട്ടിടങ്ങളിലെ താമസക്കാരിൽ പരിശോധന നടത്തുന്നുണ്ട്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?