ഖ​ത്ത​റി​ൽ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​നി​ൽ ഇ​ള​വുകൾ പ്രഖ്യാപിച്ചു

  • 24/05/2021

ഖ​ത്ത​റി​ൽ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​നി​ൽ ഇ​ള​വുകൾ പ്രഖ്യാപിച്ചു. ഇ​തു​സം​ബ​ന്ധി​ച്ച പ​ട്ടി​ക പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തു​ക്കി. കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​ഞ്ഞ രാ​ജ്യ​ക്കാ​രു​ടെ പ​ട്ടി​ക​യാ​യ ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് പു​റ​മേ, മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും ഇ​ള​വ് ബാ​ധ​ക​മാ​കും.

എ​ന്നാ​ൽ ഇ​ന്ത്യ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഈ ​ഇ​ള​വു​ക​ൾ ബാ​ധ​ക​മ​ല്ല. ഇ​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സ്​​ഥി​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണി​ത്. ഇ​വ​ര​ല്ലാ​ത്ത, ഖ​ത്ത​റി​ൽ​നി​ന്നോ വി​ദേ​ശ​ത്തു​നി​ന്നോ ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​നും ഹോം ​ക്വാ​റ​ൻ​റീ​നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

കൂ​ടാ​തെ ക​ഴി​ഞ്ഞ ഒ​മ്ബ​ത് മാ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച്‌ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ​ക്കും ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, ഖ​ത്ത​റി​ൽ​നി​ന്ന് രോ​ഗം വ​ന്ന് ഭേ​ദ​മാ​യ​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഈ ​ഇ​ള​വ് ബാ​ധ​ക​മാ​കു​ക.

Related News