ഈജിപ്ത് വിദേശകാര്യ മന്ത്രിയുമായി ഖ​ത്ത​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

  • 26/05/2021

 
ദോ​ഹ: ഈജിപ്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​മി​ഹ്​ ഷോ​ക്​​രി​യു​മാ​യി ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കൈറോയിലായിരുന്നു കൂടിക്കാഴ്ച. 

ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ലെ വി​കാ​സം സം​ബ​ന്ധി​ച്ച്​  ഇ​രു​നേ​താ​ക്ക​ളും ചർച്ച നടത്തി. അതിനുശേഷം അ​ൽ​ഉ​ല ക​രാ​റി​ന്​ ശേ​ഷ​മു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ളും ക​രാ​ർ പ്ര​കാ​ര​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളും സം​സാ​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ പ്രയോജനപ്പെടുതുന്നതിനെ സംബന്ധിച്ചും ചർച്ചനടത്തി. 

സം​യു​ക്​​ത അ​റ​ബ്​ സം​രം​ഭ​ങ്ങ​ളു​ടെ ശ​ക്​ശക്തിപ്പെടുത്തൽ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​യാ​യി. ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ന്​ ഈ​ജി​പ്​​തി​ന്​ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

Related News