കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ ഖത്തറിൽ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും വാക്സിൻ എടുത്തവർക്ക്‌ നൽകുന്ന അതേ ആനുകൂല്യങ്ങൾ അനുവദിക്കും

  • 29/05/2021



ദോഹ : കഴിഞ്ഞ ഒൻപത്  മാസത്തിനുള്ളിൽ ഖത്തറിൽ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും   വാക്സിൻ എടുത്തവർക്ക്‌ നൽകുന്ന അതേ ആനുകൂല്യങ്ങൾ അനുവദിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻറെ ഒന്നാം ഘട്ടത്തിൽ പല സ്ഥാപനങ്ങളിലും പല സേവനങ്ങൾക്കും വാക്സിനേഷൻനിർബന്ധമാക്കിയിട്ടുണ്ട്.ഇവർക്ക് ലഭിക്കുന്ന അതെ ഇളവുകളാണ് കഴിഞ്ഞ ഒൻപത്  മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവർക്കും ലഭിക്കുക.

വാക്സിനേഷൻ ചെയ്തവരും, കഴിഞ്ഞ ഒൻപത്  മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചവരും എന്നാൽ മുഴുവൻ വാക്സിൻ എടുക്കാത്തവരും ഒന്നാം ഘട്ടത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒൻപത്  മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ട,വാക്സിൻ എടുക്കാത്തവർക്ക്, ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ നിന്ന് ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. അവർ ഈ സെർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ കാണിച്ചാൽ മതിയാവും.

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഓതന്റിക്കേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ കഴിയുക.

Related News