ഖത്തറിൽ സ്വകാര്യ സ്‌കൂളുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം

  • 30/05/2021

ഖത്തറിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ക്ലാസ്മുറി-ഓൺലൈൻ സമ്മിശ്ര പഠനം 30 ശതമാനം ശേഷിയിൽ പുനരാംരഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. എന്നാൽ ഓൺലൈൻ ആയി മാത്രം പ്രവർത്തിക്കണോ അതോ സമ്മിശ്ര പഠന സമ്ബ്രദായം വേണോയെന്ന് സ്വകാര്യ സ്‌കൂളുകൾക്ക് തീരുമാനിക്കാം.

മേയ് 30 മുതൽ സ്‌കൂളുകൾക്ക് നിർദ്ദേശങ്ങൾ പാലിച്ച്‌ സമ്മിശ്ര പഠനം ആരംഭിക്കാം. ഓരോ സ്‌കൂളിന്റെയും അപേക്ഷ അനുസരിച്ചാണ് ഏത് രീതിയിലുള്ള പഠനമാണ് എന്നതിൽ തീരുമാനമെടുക്കുക. ഇതിനായി മന്ത്രാലയത്തിന്റെ സ്വാകാര്യ സ്‌കൂൾ വിഭാഗത്തിന് അപേക്ഷ സമർപ്പിക്കണം. സ്ഥലസൗകര്യം കണക്കിലെടുത്ത് എത്ര കുട്ടികൾ ഒരു ദിവസം സ്‌കൂളിൽ എത്തണമെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാം.

Related News